തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും ഹേമാമാലിനി ട്വിറ്ററില്‍ വിശദമാക്കി. തന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി സ്ഥിതിയില്ലെന്നും ഹേമ

മുംബൈ: കൊവിഡ് 19 ബാധിച്ചുവെന്ന പ്രചാരണം നിഷേധിച്ച് ബോളിവുഡ് താരം ഹേമാമാലിനി. കൊവിഡ് 19 സ്ഥിരീകരിച്ച് അമിതാഭ് ബച്ചനും അഭിശേക് ബച്ചനും ചികിത്സ തേടിയതിന് പിന്നാലെയാണ് ഹേമാമാലിന്ക്ക് കൊവിഡാണെന്ന രീതിയില്‍ പ്രചാരണം നടന്നത്.

Scroll to load tweet…

തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും ഹേമാമാലിനി ട്വിറ്ററില്‍ വിശദമാക്കി. തന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി സ്ഥിതിയില്ലെന്നും അവര്‍ വ്യക്തമാക്കി. 

Scroll to load tweet…

നേരത്തെ അമ്മയ്ക്ക് അസുഖമില്ലെന്നും കൊവിഡ് ബാധിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും ഹേമാമാലിനിയുടെ മകള്‍ ഇഷ ഡിയോള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കരുതെന്നും ഇഷ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും ഇഷ വിശദമാക്കി. 

Scroll to load tweet…