തെലുങ്കിലെ ഹിറ്റ് നായകനാണ് മഹേഷ് ബാബു. ഹിന്ദിയിലെ യുവ നായകനാണ് രണ്‍വീര്‍ സിംഗ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒന്നിച്ചു അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.

തംസ് അപിന്റെ ബ്രാൻഡ് അംബാസഡര്‍മാരാണ് മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും. തംസ് അപിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. മികച്ച മനുഷ്യൻമാരില്‍ ഒരാളായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് രണ്‍വീര്‍ സിംഗ് പറയുന്നത്.  പരസ്‍പരമുള്ള സംസാരങ്ങളും എല്ലാം മികച്ചതായിരുന്നുവെന്ന് രണ്‍വീര്‍ സിംഗ് പറയുന്നു. മഹേഷ് ബാബുവിന് ഒന്നിച്ചുള്ള ചിത്രവും രണ്‍വീര്‍ സിംഗ് ഷെയര്‍ ചെയ്‍തു. സഹോദരനായ രണ്‍വീറിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തെ കുറിച്ച് മഹേഷ് ബാബുവും പറഞ്ഞു.

സര്‍കാരു വാരി പാട്ട എന്ന സിനിമയാണ് മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം.

മലയാളി താരം കീര്‍ത്തി സുരേഷ് ആണ് മഹേഷ് ബാബുവിന്റെ നായികയാകുന്നത്.