വീട്ടിലെത്തിയ 11 പേരില്‍ ദക്ഷിണേന്ത്യന്‍ നടി നിക്കി തംബോലി ആണ് ആദ്യ ദിനത്തിൽ താരമായത്. നിലവില്‍ പതിനൊന്ന് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യ ആഴ്ചകളിലെ പ്രകടനം മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും.
നടൻ സൽമാൻ ഖാൻ അവതാരകനായ ജനപ്രിയ ടെലിവിഷൻ ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പുതിയ സീസണ് തുടക്കം കുറിച്ചു. ഇന്നലെ ആരംഭിച്ച 14-ാം സീസണിൽ 11 മത്സരാർത്ഥികളാണ് ആദ്യ എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ റിയാലിറ്റി ഷോകളെല്ലാം താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബിഗ് ബോസ് 14ന്റെ തുടക്കം.
കൊവിഡിന്റെ സാഹചര്യത്തിൽ മാറ്റങ്ങളോടെയാണ് ഷോ ഇക്കുറി നടക്കുന്നത്. പതിവ് പോലെ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ കാണുന്ന പ്രേക്ഷകര്‍ സെറ്റില്‍ ഉണ്ടാകില്ല. മറിച്ച് ഡിജിറ്റല്‍ ആയി ആളുകള്‍ക്ക് വീക്കെന്‍ഡ് എപ്പിസോഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വീട്ടിലെത്തിയ 11 പേരില്‍ ദക്ഷിണേന്ത്യന്‍ നടി നിക്കി തംബോലി ആണ് ആദ്യ ദിനത്തിൽ താരമായത്. നിലവില്‍ പതിനൊന്ന് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യ ആഴ്ചകളിലെ പ്രകടനം മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും.
അതേസമയം, ബിഗ്ബോസ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നവവര്‍ക്ക് ഷോയിലേക്ക് നേരിട്ട് അവസരം ലഭിച്ചിരുന്ന കാഴ്ചയാണ് ഇതുവരെയുള്ള സീസണുകളില്‍ കണ്ടിരുന്നതെങ്കില്‍ ഇക്കുറി മത്സരാര്‍ത്ഥികള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്. മുന്‍ സീസണുകളില്‍ പ്രേക്ഷകരുടെ മനം കീഴടക്കിയ ഗൗഹര്‍ ഖാന്‍, ഹിന ഖാന്‍, സിദ്ധാര്‍ത്ഥ് ശുക്ല എന്നിവരുടെ തീരുമാനം ഇക്കുറി മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും. ആദ്യ എപ്പിസോഡില്‍ തന്നെ സ്‌റ്റേജിലെത്തിയ ചില മത്സരാര്‍ത്ഥികളെ അയോഗ്യരാക്കിയ കാഴ്ചയും പ്രേക്ഷകര്‍ കണ്ടിരുന്നു. ഗൗഹര്‍, ഹിന, സിദ്ധാര്‍ത്ഥ് എന്നിവരുടെ ലിസ്റ്റില്‍ ഇടം നേടാനാകാതിരുന്നവരാണ് പുറത്തായത്.
