Asianet News MalayalamAsianet News Malayalam

സൂര്യയുടെ ആരാധകര്‍ ആവേശത്തില്‍, വമ്പൻ സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്

സൂര്യയുടെ ആരാധകരെ ആവേശത്തിലാക്കി വമ്പൻ സിനിമയുടെ അപ്‍ഡേറ്റ്.

Hitmaker Boyapati Srinu to direct Suriya hrk
Author
First Published Sep 22, 2023, 3:38 PM IST

തമിഴകത്തിന്റെ പ്രിയ നായകനാണ് സൂര്യ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്‍മതയുള്ള നടൻ. അതുകൊണ്ട് സൂര്യ നായകനാകുന്ന ഓരോ സിനിമകളുടെയും അപ്‍ഡേറ്റ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സൂര്യ നായകനായി ഒരു വമ്പൻ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എന്നായിരിക്കും വരിക എന്നാണ് ഇനി ആരാധകരുടെ ആകാംക്ഷ. രാം പൊത്തിനേനി നായകനാകുന്ന സ്‍കന്ദയെന്ന ചിത്രമാണ് ബോയപതി ശ്രീനുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

സൂര്യ നായകനായി തമിഴകം കാത്തിരിക്കുന്ന ചിത്രം കങ്കുവ ആണ്. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. തന്റെ 'കങ്കുവ' പ്രതീക്ഷിച്ചതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് നടൻ സൂര്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍. 'കങ്കുവാ' എന്ന സിനിമയുടെ സെറ്റുകളിലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യണം. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കണം. തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് കങ്കുവായുടെ നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios