Asianet News MalayalamAsianet News Malayalam

വിജയ്‍യെ നായകനാക്കി ചിത്രം ഒരുക്കാൻ സംവിധായകൻ വെട്രിമാരൻ

ജി വി പ്രകാശ് കുമാറാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

 

Hitmaker Vetrimaran plans to direct Thalapathy Vijay hrk
Author
First Published Aug 30, 2023, 5:56 PM IST

ദളപതി വിജയ്‍യെ നായകനാക്കാൻ ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമായിരിക്കും. കാമ്പുള്ള ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത വെട്രിമാരനും വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ഒരു വിജയ് ചിത്രം ഒരുക്കുകയെന്നത് സംവിധായകൻ വെട്രിമാരൻ ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വളരെക്കാലമായി വിജയ് വെട്രിമാരൻ പ്രൊജക്റ്റ് പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാല്‍ അതിന് ഇതുവരെ സമയമായിരുനനില്ല. പക്ഷേ അപ്പോഴും അത് ആലോചനയിലുണ്ട്. എന്തായാലും അവര്‍ ഒന്നിച്ചുള്ള ഒരു സിനിമ നടന്നേക്കാം എന്നാണ് ജി വി പ്രകാശ് കുമാര്‍ സൂചിപ്പിക്കുന്നത്.

വിജയ് നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ലിയോ'യാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. എങ്ങനെയുണ്ടാകും 'ലിയോ' എന്നറിയാനുള്ള കാത്തിരിപ്പാണ്. ഇപ്പോഴിതാ നടൻ ബാബു ആന്റണി ചിത്രം എങ്ങനെയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ദളപതി വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ബാബു ആന്റണി വെളിപ്പെടുത്തിയായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. മറ്റൊരു ആകര്‍ഷണം ചിത്രത്തിന്റെ ക്ലൈമാക്സാണ്. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ'. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും പ്രേക്ഷകര്‍ക്ക ഉറപ്പു നല്‍കിയിട്ടുണ്ട് നടൻ ബാബു ആന്റണി. 'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. 'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ബോക്സ് ഓഫീസ് റിക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് പ്രതീക്ഷ.

Read More: 'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios