Asianet News MalayalamAsianet News Malayalam

'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

'പോര്‍ തൊഴിലി'നു ശേഷം ശരത്‍കുമാര്‍ ചിത്രമായി എത്തിയതാണ് 'പരംപൊരുള്‍'.

R Sarathkumar starrer new film Paramprouls responses hrk
Author
First Published Aug 30, 2023, 4:42 PM IST

ആര്‍ ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായി റിലീസ് ചെയ്യാനുള്ളതാണ് 'പരംപൊരുള്‍'. പൊലീസ് ഓഫീസറായിട്ടാണ് ശരത്കുമാര്‍ പുതിയ ചിത്രത്തിലും എത്തുന്നത്. 'പരംപൊരുള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'പരംപൊരുളി'ന്റെ പ്രത്യേക ഷോ കണ്ടവര്‍ ചിത്രം മികച്ചതാണെന്നാണ് അഭിപ്രായപ്പെടുന്നത്.

'പോര്‍ തൊഴിലെ'ന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശരത്‍കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന 'പരംപൊരുള്‍' ഗംഭീര ത്രില്ലറാണെന്നും അഴിമതിക്കാരനായ ഉദ്യോഗസ്ഥനായി നടൻ തിളങ്ങുന്നുവെന്നും മികച്ച പശ്ചാത്തല സംഗീതമാണെന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല എഴുതുന്നു. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രം സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുക. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനത്തിലുള്ള പരംപൊരുളില്‍ അമിതാഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

'പോര്‍ തൊഴില്‍' എന്ന ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'പോര്‍ തൊഴില്‍' സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ശരത്കുമാര്‍ 'എസ് പി ലോഗനാഥനാ'യപ്പോള്‍ ചിത്രത്തില്‍ 'ഡിഎസ്‍പി കെ പ്രകാശാ'യി അശോക് സെല്‍വനും 'വീണ'യായി നിഖില വിമലും 'എഡിജിപി ഡി മഹേന്ദ്രനാ'യി നിഴല്‍ഗല്‍ രവിയും 'കെന്നഡി'യായി ശരത് ബാബുവും 'മാരിമുത്താ'യി പി എല്‍ തേനപ്പനും 'മുത്തുസെല്‍വനാ'യി സുനില്‍ സുഖദയും വേഷമിട്ടു. ജേക്ക്‍സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വൻ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. 'പോര്‍ തൊഴില്‍' ക്രൈം ത്രില്ലര്‍ ചിത്രം ആയിരുന്നു. സമീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവരായിരുന്നു 'പോര്‍ തൊഴില്‍' നിര്‍മിച്ചത്. അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും ഇ4 എക്സ്‍പെരിമെന്റ്‍സുമായിരുന്നു ചിത്രത്തിന്റെ ബാനര്‍. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.

Read More: സ്‍കൂൾ കുട്ടികളുടെ ഇന്റര്‍വെൽ സമയം കൂട്ടണമെന്ന് നിവിൻ; ആവശ്യം പരിഗണിക്കാമെന്ന് ശിവൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios