'കെജിഎഫ് 2'വിന് ലഭിച്ചതിനേക്കാൾ വൻ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ്. 

ടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. സമീപകാലത്ത് പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിനെയും ഈ തെന്നിന്ത്യൻ ചിത്രം അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. 

'കെജിഎഫ് 2'വിന് ലഭിച്ചതിനേക്കാൾ വൻ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര ഇപ്പോൾ.

Scroll to load tweet…

ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ചിത്രം കേരളത്തിലും ആവേശം തീർക്കുകയാണ്. മൂന്ന് ദിവസം മുൻപാണ് ചിത്രത്തിന്റെ ഹിന്ദു പതിപ്പ് റിലീസ് ചെയ്തത്. ഈ ദിവസങ്ങളിലായി 17.05 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത്.

'കാന്താര അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി'; ലോകം അനുഭവിച്ചറിയേണ്ട യാഥാർത്ഥ്യമെന്ന് കങ്കണ

ഹോംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.