Asianet News MalayalamAsianet News Malayalam

വിവാഹശേഷം രാഹുല്‍ വൈദ്യയുടെ വീട്ടിലേക്കെത്തുന്ന ദിഷ, വീഡിയോ പങ്കുവെച്ച് ബിഗ് ബോസ് താരം

ഗായകൻ രാഹുല്‍ വൈദ്യയും നടി ദിഷ പാര്‍മറും അടുത്തിടെയാണ് വിവാഹിതരായത്.

How Newlywed Rahul Vaidya Family Welcomed Him And Wife Disha Parmar Home
Author
Kochi, First Published Jul 20, 2021, 6:50 PM IST

ഗായകൻ രാഹുല്‍ വൈദ്യയും നടി ദിഷ പാര്‍മറും വെള്ളിയാഴ്‍ചയാണ് വിവാഹിതരായത്. വിവാഹ ഫോട്ടോകള്‍ ഇരുവരും പങ്കുവെച്ചിരുന്നുു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ വീട്ടിലേക്കേത്തുന്ന രാഹുല്‍ വൈദ്യയുടെയും ദിഷയുടെയും വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

രാഹുലും ദിഷയും തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ റാണിയെ കുടുംബം അവളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ എഴുതിയിരിക്കുന്നത്. ലോകത്തിൽ ഇപ്പോഴും അവശേഷിക്കുന്ന സ്‍നേഹ വിശ്വാസവും കൃപയും ഇവിടെയുണ്ട് എന്നും എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ബിഗ് ബോസില്‍ അതിഥിയായി എത്തിയ ദിഷയെ രാഹുല്‍ പ്രപ്പോസ് ചെയ്യുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്യുകയായിരുന്നു

ബിഗ് ബോസ് 14 സീസണിലെ റണ്ണറപ്പായിരുന്നു രാഹുല്‍ വൈദ്യ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios