കരിയറിലെ വേറിട്ട ഒരു കഥാപാത്രവുമായി എത്തുകയാണ് ഹൃത്വിക് റോഷൻ. സൂപ്പര്‍ 30 എന്ന സിനിമയില്‍ ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷൻ നടത്തിയ മേയ്‍ക്ക് ഓവര്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ കഥാപാത്രത്തെ മെച്ചപ്പെടുത്താനായി നേരത്തെ ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ഇപ്പോഴിതാ സൂപ്പര്‍30ലെ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയാണ് ഹൃത്വിക് റോഷൻ. സാമൂഹ്യമാധ്യമത്തിലൂടെയാണ് സൂപ്പര്‍ 30ലെ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫോട്ടോ ഹൃത്വിക് റോഷൻ പങ്കുവച്ചിരിക്കുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.