ഹൃത്വിക് റോഷൻ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ നടൻമാരില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. വ്യായാമത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാത്ത താരവുമാണ് ഹൃത്വിക്. ഹൃത്വികിന്റെ ആകാര സൗന്ദര്യം ചര്‍ച്ചയായി പലപ്പോഴും മാറാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.

View post on Instagram

പ്രായം പുറകോട്ടെന്ന പോലെ തോന്നിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചിരിക്കുന്നത്. ആരാധകരുടെ കമന്റുകളും ലുക്കിനെകുറിച്ചാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പരിശീലനം പൂര്‍ണതയിലേക്ക് എത്തിക്കുമെന്നാണ് ക്യാപ്ഷനായി ഹൃത്വിക് എഴുതിയിരിക്കുന്നത്.

വാര്‍ എന്ന ഹിന്ദി ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

ഹൃത്വികും ദീപിക പദുക്കോണും ഒന്നിക്കുന്ന ഫൈറ്റര്‍ എന്ന സിനിമ 2023 ജനുവരി റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.