Asianet News MalayalamAsianet News Malayalam

'വിക്രം വേദ'യ്‍ക്ക് 'പൊന്നിയിൻ സെല്‍വനു' മുന്നില്‍ പിടിച്ചുനില്‍ക്കാനായോ?, കളക്ഷൻ റിപ്പോര്‍ട്ട്

'വിക്രം വേദ' ആദ്യ ദിനം നേടിയത്.

 

Hrithik Roshan starrer Vikram Vedha first day collection report
Author
First Published Oct 1, 2022, 2:57 PM IST

മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' എത്തിയ അതേ ദിവസത്തെ തന്നെ ബോളിവുഡ് റിലീസായിരുന്നു 'വിക്രം വേദ'. പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്‍ടിക്കാൻ 'വിക്രം വേദ'യ്‍ക്ക് ആയില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഹൃത്വിക് റോഷനും സെയ്‍ഫ് അലി ഖാനുമാണ് ഹിന്ദി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. തമിഴകത്ത് പുത്തൻ ആഖ്യാനത്തില്‍ വിജയം സ്വന്തമാക്കിയ 'വിക്രം വേദ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍ത് എത്തിയപ്പോള്‍ ഒരു കൂട്ടം പ്രേക്ഷകര്‍ക്ക് വേറിട്ട തിയറ്റര്‍ അനുഭവമായിട്ടുണ്ട്. എന്നാല്‍ ബോക്സ് ഓഫീസില്‍ 11.25 - 12.25 കോടി രൂപയാണ് ചിത്രത്തിന് ആദ്യ ദിനം നേടാനായത്. 'പൊന്നിയിൻ സെല്‍വൻ' ആദ്യ ദിനം നേടിയത് 39 കോടിയോളമാണ്.

ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

Follow Us:
Download App:
  • android
  • ios