ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും സൌന്ദര്യമുള്ള നടനാണ് ഹൃത്വിക് റോഷൻ എന്ന് അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത നടൻ. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ കൌമാരകാലത്തെ ഒരു ഫോട്ടോ വൈറലാകുകയാണ്. ആ ഫോട്ടോയില്‍, ചെറിയ കുട്ടിയായ ആലിയ ഭട്ടുമുണ്ട്. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

ഹൃത്വിക് അന്നും ഇന്നും ഒരുപോലെ തന്നെയാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഹൃത്വിക് അന്നത്തെ പോലും ഇന്നും ഹാൻഡ്‍സം ആണെന്ന് ആരാധികമാര്‍ പറയുന്നു. അതേസമയം സൂപ്പര്‍ 30 എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം. ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.