Asianet News MalayalamAsianet News Malayalam

മാമാങ്കത്തിന് 20 ഏക്കറില്‍ പടുകൂറ്റൻ സെറ്റ്, ചെലവ് 10 കോടി!

മമ്മൂട്ടിയുടെ വൻ ബജറ്റ് സിനിമയായ മാമാങ്കം ഒരുങ്ങുകയാണ്. യുദ്ധരംഗങ്ങളടക്കമുള്ള അവസാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. വലിയ സജ്ജീകരണങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നത്.

 

Huge set for Mammoottys mamangam
Author
Kochi, First Published May 14, 2019, 3:14 PM IST

മമ്മൂട്ടിയുടെ വൻ ബജറ്റ് സിനിമയായ മാമാങ്കം ഒരുങ്ങുകയാണ്. യുദ്ധരംഗങ്ങളടക്കമുള്ള അവസാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. വലിയ സജ്ജീകരണങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നത്.

അവസാന രംഗത്തെ യുദ്ധം ചിത്രീകരിക്കുമ്പോള്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കും. നെട്ടൂരിലെ 20 ഏക്കറില്‍ വലിയ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. പത്ത് കോടി രൂപ ചിലവിട്ടാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.   പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.  അതിനാല്‍ വലിയ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെടെയുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്.  ആയുധ നിര്‍മ്മാ ശാലയും ഇതിനൊപ്പമുണ്ട്. 40 ദിവസത്തെ ചിത്രീകരണമാണ് അവസാന ഷെഡ്യൂളില്‍ ഉണ്ടാകുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് സജീവ് പിള്ളയെ ചിത്രത്തിന്റെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹയാണ് നായിക. ഉണ്ണി മുകുന്ദൻ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രമായി എത്തുന്നു.

Follow Us:
Download App:
  • android
  • ios