ക്യാപ്റ്റൻ അമേരിക്ക: ദ ഫസ്റ്റ് അവഞ്ചറില്‍ റെഡ് സ്‍കള്‍ ആയി വേഷമിട്ടത് ഹ്യൂഗോ വീവിംഗ് ആയിരുന്നു. എന്നാല്‍ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിലും എൻഡ്ഗെയിമിലും ഹ്യൂഗോ വീവിംഗ് ഉണ്ടായിരുന്നില്ല. മാര്‍വെലുമായുള്ള പ്രശ്‍നങ്ങളെ തുടര്‍ന്നായിരുന്നു ഹ്യൂഗോ വീവിംഗ് ചിത്രത്തില്‍ ഇല്ലാതിരുന്നത്. റെഡ് സ്‍കള്‍ ആയി അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഹ്യൂഗോ വീവിംഗ് പറയുന്നു. എന്തുകൊണ്ടാണ് താൻ അവഞ്ചേഴ്‍സ്: എൻഡ്ഗെയിമിലടക്കം ഇല്ലാതിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഹ്യൂഗോ വീവിംഗ്.

അവഞ്ചേഴ്‍സ്: എൻഡ് ഗെയിമിലേക്ക് അടക്കം അഭിനയിക്കാൻ മാര്‍വെല്‍ സമീപിച്ചിരുന്നു. എന്നാല്‍ മതിയായ പ്രതിഫലം നല്‍കാൻ മാര്‍വെല്‍ സ്റ്റുഡിയോസ് തയ്യാറായിരുന്നില്ല. റെഡ് സ്‍കള്‍ കഥാപാത്രമായി അഭിനയിക്കാൻ എനിക്ക് ഇഷ്‍ടമായിരുന്നു. ക്യാപ്‍റ്റൻ അമേരിക്കയില്‍ റെഡ് സ്‍കള്‍ ഇല്ലാതിരിക്കുമെങ്കിലും അവഞ്ചേഴ്‍സില്‍ തിരിച്ചെത്തുമെന്നാണ് കരുതിയത്. പക്ഷേ അവര്‍ കരാറില്‍ നിന്ന് പിന്നോട്ട് പോയി. അവഞ്ചേഴ്‍സിന് എനിക്ക് പറഞ്ഞ പ്രതിഫലം ആദ്യത്തേതിന് കിട്ടിയതിനേക്കാളും കുറവായിരുന്നു. ആദ്യം ഞാൻ കരാറില്‍ ഒപ്പിടുമ്പോള്‍ ഓരോ സിനിമയ്‍ക്കും പ്രതിഫലം വര്‍ദ്ധിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ സ്റ്റുഡിയോയുമായി ചര്‍ച്ചയ്‍ക്ക് സാധ്യതയുണ്ടായിരുന്നില്ല- ഹ്യുഗോ വീവിംഗ് പറയുന്നു.