സാറ മാർഷൽ എന്ന കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്

ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ആം ഇന്‍ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി സെന്റ് ജൂഡ് പള്ളി ഹാളിൽ വച്ച് നടന്നു. ശ്രീജിത്ത്‌ രവി, മാല പാർവതി, ടി ജി രവി, ക്രിസ് വേണുഗോപാൽ, ശ്രുതി ജയൻ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാറ മാർഷൽ എന്ന നായികാ കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മെൽവിൻ കുരിശിങ്കൽ, എഡിറ്റർ 
അലക്സ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, പശ്ചാത്തല സംഗീതം ഷഫീഖ് റഹ്‍മാന്‍, മേക്കപ്പ് രാജീവ്‌ അങ്കമാലി, ആർട്ട്‌ പ്രദീപ് എം വി. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും; 'വിശേഷം' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം