അടുക്കളയിൽ രാവിലത്തെ ജോലിയുമായി തിരക്കിലായിരുന്ന ദേവികയ്ക്ക് വിജയ് പിറന്നാൾ ആശംസിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. 

കൊച്ചി: അവതാരകയായും സീരില്‍ നായികയായും ഏറെ പരിചിതയാണ് പ്രേക്ഷകർക്ക് മിനിസ്ക്രീൻ താരം ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന വിജയ് മാധവും ദേവികയും വിവാഹിതരായത് 2022ലാണ്. ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ കൂടിയായ വിജയ് മാധവിന്റെയും വിവാഹം. 

ദേവികയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ പിറന്നാൾ ദിവസം ദേവിക പറഞ്ഞ ചില കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് വിജയ് മാധവ് ഇരുവരുടെയും യുട്യൂബ് ചാനലിൽ. അടുക്കളയിൽ രാവിലത്തെ ജോലിയുമായി തിരക്കിലായിരുന്ന ദേവികയ്ക്ക് വിജയ് പിറന്നാൾ ആശംസിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. 

ദേവികയുടെ നാൾ അനുസരിച്ചുള്ള പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ദേവികയുടെ പിറന്നാൾ ആഘോഷത്തിനായി അച്ഛനും അനിയനുമെല്ലാം വീട്ടിൽ എത്തിയതിനെ കുറിച്ച് വിജയ് പറഞ്ഞപ്പോഴാണ് താൻ വളരെ അധികം അനു​ഗ്രഹീതയായ പെൺകുട്ടിയാണെന്ന് ദേവിക പറഞ്ഞത്. 

'ഞാൻ അനു​ഗ്രഹീതയാണ്. എനിക്ക് ഈശ്വരൻ തന്നതെല്ലാം നന്മകളാണ്.' 'ഞാൻ അതേ കുറിച്ച് രാവിലെ ആലോചിച്ച് ദൈവത്തോട് നന്ദി പറഞ്ഞു. എനിക്ക് നല്ല അച്ഛനേയും അമ്മയേയും ബന്ധുക്കളേയും എല്ലാം ദൈവം തന്നു. പക്ഷെ ഞാൻ ഒരിക്കലും എന്റെ കല്യാണം നന്നാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എനിക്ക് വേണ്ടൊരാളെ ദൈവം തന്നു. 

എന്തുകൊണ്ടാണ് വിജയിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.' പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഈശ്വരൻ എനിക്ക് തരുന്നുണ്ടെങ്കിൽ അത് പെർഫെക്ട് മാച്ചായിരിക്കുമെന്ന്. സ്നേഹത്തിന്റെ അടക്കം എല്ലാ കാര്യത്തിലും എനിക്ക് വിജയിയും കുടുംബവും പെർഫെക്ട് മാച്ചാണ്. ഈശ്വരൻ അവസാനമായി എനിക്ക് തന്ന അനു​ഗ്രഹം ആത്മജയാണെന്നും', വീഡിയോയിൽ ദേവിക പറഞ്ഞു.

YouTube video player

അന്ന് അമ്മയോട് ചെയ്തത് വലിയ മണ്ടത്തരം: ശ്രീദേവിയോട് അന്ന് ചെയ്ത തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ് ജാന്‍വി

'വീട്ടുകാരുടെ പീഡനം':മുഖത്തെ മുറിവുകള്‍ കാണിച്ച് നടിയുടെ സോഷ്യല്‍ മീഡിയ വീഡിയോ