Asianet News MalayalamAsianet News Malayalam

'ലോകേഷ് കനകരാജിന്റെ വിളിക്കായി കാത്തിരിക്കുന്നു', ആഗ്രഹം തുറന്നുപറഞ്ഞ് വിജയ് ദേവെരകൊണ്ട

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവെരകൊണ്ട.

I am waiting for a call from Lokesh Kanagaraj Vijay Deverakonda says
Author
Kochi, First Published Aug 14, 2022, 8:01 PM IST

തമിഴകം മാത്രമല്ല രാജ്യമൊട്ടെ ഇന്ന് ശ്രദ്ധിക്കുന്ന സംവാധയകനാണ് ലോകേഷ് കനകരാജ്. 'വിക്രം' നല്‍കിയ വിജയം ലോകേഷ് കനകരാജിനെ രാജ്യത്തെ ഒന്നാംതര സംവിധായകൻമാരില്‍ ഒരാളാക്കി മാറ്റുന്നു. ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സ് തന്നെ അദ്ദേഹം സൃഷ്‍ടിച്ചിരിക്കുന്നുന്നു. ഇപ്പോഴിതാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് തെലുങ്ക് യുവ സൂപ്പര്‍ താരം വിജയ് ദേവെരകൊണ്ട.

ലോകേഷ് കനകരാജിന്റെ ഒരു വിളിക്കായി താൻ കാത്തിരിക്കുകയാണെന്ന് വിജയ് ദേവെരകൊണ്ട പറഞ്ഞു. തന്റെ പുതിയ സിനിമയാണ് 'ലൈഗറി'ന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിജയ് ദേവെരകൊണ്ടയുടെ പ്രതികരണം. പുരി ജഗനാഥ് ആണ് 'ലൈഗര്‍' സംവിധാനം ചെയ്യുന്നത്. 'കൈതി' എന്ന സിനിമയിലെ കഥാപാത്രങ്ങളെയും സൂചനകളെയും 'വിക്ര'ത്തിലും ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ് എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്.

യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.  യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തിയറ്ററുകളില്‍ തന്നെയാണ് 'ലൈഗര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം  പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമോ?, 'വിരുമൻ' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios