തെലുങ്കിലെ പ്രിയപ്പെട്ട താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണ്. നാഗാര്‍ജുനയുടെ ലുക്കിനെ കുറിച്ച് ആരാധകര്‍ പറയാറുമുണ്ട്. സിനിമയില്‍ എത്തി വര്‍ഷം കുറെ കഴിഞ്ഞെങ്കിലും പഴയ പോലെ തന്നെ. എന്നാല്‍ തനിക്ക് പ്രായമായെന്ന് മനസ്ലിലായെന്നാണ് നാഗാര്‍ജുന പറയുന്നത്. മൻമധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രായമായതിനെ കുറിച്ചും ആലോചിക്കുമെന്ന് നാഗാര്‍ജുന പറയുന്നത്.

നിലവില്‍ ചില കഥാപാത്രങ്ങള്‍ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എനിക്ക് ഒരു കോളേജ് പയ്യനായോ യുവാവായോ ഇപ്പോള്‍ അഭിനയിക്കാനാകില്ല. ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പ് ഞാൻ അത്തരം വേഷങ്ങളെല്ലാം ചെയ്‍തിട്ടുണ്ട്. സ്വാഭാവികമായും പ്രായം കൂടുമ്പോള്‍ നമുക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുടെ എണഅമം കുറയും. ഇപ്പോള്‍ അങ്ങനെ വേണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു മുൻനിര താരം എന്ന നിലയിലും നമ്മുടെ തെരഞ്ഞെടുപ്പ് കുറഞ്ഞുവരികയാണ്. തിരക്കഥ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതാണ് ചെയ്യാവുന്നത്. ഇപ്പോഴും യംഗ് ആണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതെ- നാഗാര്‍ജുന പറയുന്നു.