'സായ് പല്ലവിയുടെ കടുത്ത പ്രണയം', ബോളിവുഡ് നടന്റെ വെളിപ്പെടുത്തല്‍
സായ് പല്ലവിയോടു കുറേക്കാലമായി ഇഷ്‍ടമാണെന്ന് ബോളിവുഡ് നടൻ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സായ് പല്ലവി. വളരെ അധികം ചിത്രങ്ങള്‍ ഇല്ലെങ്കിലും കഥാപാത്രങ്ങള്‍ ഓരോന്നിലും സ്വന്തം കയ്യൊപ്പ് ചാര്‍ത്ത് കഴിഞ്ഞുവെന്നതിലാണ് സായ് പല്ലവിയുടെ വിജയം. ഭാഷാഭേദമന്യേ സായ് പല്ലവിക്ക് ആരാധകരുമുണ്ട്. ബോളിവുഡ് നടൻ ഗുല്‍ഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍.
സായ് പല്ലവിയോട് വലിയ ഇഷ്‍ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാൻസര്‍ ആണ്. പ്രതിഭയുള്ള നടിയാണ് എന്നും ബോളിവുഡ് താരം ഗുല്‍ഷാൻ പറയുന്നു.
അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ, ബാക്കി എനിക്ക് അറിയില്ല എന്നും ഗുല്‍ഷാൻ പറയുന്നു.
'ഗാര്‍ഗി' എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിഹരൻ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ 'ഗാര്‍ഗി' തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച 'ഗാര്‍ഗി'യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിര്‍വഹിച്ചപ്പോള്‍ കാളി വെങ്കട്, ആര്‍ എസ് ശവാജി, കവിതാലയ കൃഷ്‍ണൻ, ശരവണൻ, സുധ, പ്രതാപ്, രാജലക്ഷ്‍മി, ലിവിംഗ്‍സ്റ്റണ്‍, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിൻ റോസ് ബിഗില്‍ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു.
Read More: 'സൈബര്‍ അറ്റാക്കുണ്ടാകുന്നു', അഖില്‍ മാരാരുടെ ഫേസ്‍ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ