ഷെബി ചൗഘട്ട് സംവിധാനം ചെയ്‍ത ചിത്രമായ 'കാക്കിപ്പട' എന്ന പുതിയ സിനിമയില്‍ കുട്ടി അഖില്‍ അഭിനയിച്ചിരുന്നു.
അഖിൽ എന്ന പേര് പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത് ബിഗ് ബോസിന് ശേഷമാണ്. അതിന് മുമ്പ് ഷോകളിൽ കാണുന്ന ഒരു പയ്യൻ ആയിരുന്നു പ്രേക്ഷകർക്ക് താനെന്ന് അഖിൽ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിന് പുറത്തിറങ്ങിയതിന് പിന്നാലെ ടെലിവിഷൻ ഷോ അവതാരകൻ ആയും അഖിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. 'കാക്കിപ്പട' എന്ന സിനിമയിലും അഭിനയിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. സിനിമയ്ക്ക് പിന്നാലെ നടത്തിയ അഭിമുഖത്തിൽ ബിഗ് ബോസ് വീടിനെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഭയങ്കരമായി മിസ് ചെയ്‍തു ആ വീടിനെ. എല്ലാവരും തമാശയ്ക്ക് പറയും അയ്യോ ഞാനവിടെ നിന്ന് ഇറങ്ങി, രക്ഷപ്പെട്ടു എന്ന്.
ബിഗ് ബോസിന്റെ മുംബൈയിലെ സെറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതിനകത്ത് ഒരു മരം ഉണ്ട്. ഇതിൽ നിന്നും എപ്പോഴും അടിച്ച് വാരിക്കൊണ്ടിരിക്കും. ഷൂട്ടെല്ലാം കഴിഞ്ഞിട്ട് ആ വീടിന്റെ ഫോട്ടോ എവിടെയോ കണ്ടു. ഇല വീണ് ആ വീട് കാട് പിടിച്ചു. നമ്മൾ ദിവസേന വൃത്തിയാക്കുന്ന വീട് അങ്ങനെ കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി. സ്വന്തം വീടായി നോക്കിയതാണ്. ആ വീട് കാട് പിടിച്ച് ആരും നോക്കാനില്ലെന്ന ഫീൽ ആയിപ്പോയി. സംഭവം സെറ്റ് ആണ്. പക്ഷെ വിഷമം ആയി എന്ന് അഖിൽ പറയുന്നു.
ബിഗ് ബോസ് മലയാളം നാലാം സീസൺ വൻ വിജയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇത്തവണത്തെ സീസണിന് ലഭിച്ചത്. മുൻ സീസണുകളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് നാലാം സീസൺ തുടക്കം കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വിജയ് ദില്‍ഷ പ്രസന്നൻ ആയിരുന്നു.
Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
