വര്‍ഷങ്ങള്‍ക്ക് മുമ്പ്  അജിത്തിനെ  ഉപദേശിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് തമിഴ് സംവിധായകനും നടനുമായ രമേഷ് ഖന്ന.

മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് ശാലിനി. ബാലതാരമായി വന്ന് മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരിയെ പിന്നീട് അനിയത്തിപ്രാവിലൂടെ എത്തിയപ്പോളും മലയാളികള്‍ മനമറിഞ്ഞ് സ്വീകരിച്ചു. മലയാളത്തില്‍ നിന്നും പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരത്തിന്‍റെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചു. തമിഴിന്‍റെ പ്രിയപ്പെട്ട തല അജിത്താണ് 
മലയാളികളുടെ മരുമകനായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജിത്തിനെ താന്‍ ഉപദേശിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് തമിഴ് സംവിധായകനും നടനുമായ രമേഷ് ഖന്ന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ 

അമര്‍ക്കളത്തിന്‍റെ ഷൂട്ടിങ്ങ് സമയത്താണ് സംഭവം. ചിത്രത്തില്‍ അജിത്തിനും ശാലിനിയ്ക്കുമൊപ്പം പ്രധാനറോളില്‍ താനുമുണ്ട്. അജിത്തും ഞാനും സുഹൃത്തുക്കളുമാണ്. ഷൂട്ടിങ്ങ് ഇടവേളയില്‍ വിവാഹത്തേക്കുറിച്ചും സംസാരമുണ്ടായി. അജിത്തും ശാലിനിയും പ്രണയത്തിലാണെന്ന് ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നു.

ഒരിക്കലും ഒരു സിനിമാ താരത്തെ വിവാഹം ചെയ്യരുതെന്നും ഒരു സാധാരണ നാടന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നായിരുന്നും ഞാന്‍ അജിത്തിനെ ഉപദേശിച്ചു. സിനിമാതാരത്തെ വിവാഹം ചെയ്താല്‍ വളരെ പെട്ടന്ന് തന്നെ ഡിവോഴ്സ് ആകുമെന്നും അതുകൊണ്ട് ഒരിക്കലും സിനിമാതാരത്തെ വിവാഹം ചെയ്യരുതെന്നും പറഞ്ഞു. 

ചെറു ചിരിയോടെ എല്ലാം കേട്ടിരിക്കുക മാത്രമാണ് അജിത്ത് ചെയ്തത്. അല്‍പ്പ സമയത്തിന് ശേഷം സംവിധായകന്‍ ശരണാണ് അജിത്തും ശാലിനിയും പ്രണയത്തിലാണെന്നും അടുത്ത മാസം വിവാഹം ചെയ്യാന്‍ പോകുകയാണെന്നും വെളിപ്പെടുത്തിയത്. പെട്ടന്ന് എനിക്ക് ഷോക്കായിപ്പോയി. എങ്കിലും ഇരുവരുടെയും വിവാഹത്തിന് താന്‍ പങ്കെടുത്തിരുന്നുവെന്നും രമേശ് പറയുന്നു.