രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നായികയാണ് പ്രിയങ്ക ചോപ്ര. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുമുണ്ട് പ്രിയങ്ക ചോപ്ര. ഇപോഴിതാ കരിയറിന്റെ തുടക്കകാലത്ത് പ്രിയങ്ക ചോപ്രയ്‍ക്ക് നേരിട്ട ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം തുറന്നുപറയുന്നത്. മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും ധൈര്യവും കാരണം എല്ലാത്തിനെയും എതിരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

ബോളിവുഡിലെ തുടക്കത്തില്‍ ഒരു സിനിമയിലെ സെറ്റില്‍ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയതായാണ്  പ്രിയങ്ക ചോപ്ര പറയുന്നത്. അടിവസ്‍ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകൻ ആവശ്യപ്പെട്ടത്. പിറ്റേന്ന് താൻ ആ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. അന്ന് ആ സംവിധായകനോട് ഒന്നും പറഞ്ഞില്ല എന്നതില്‍ മാത്രമാണ് എന്റെ ഖേദമെന്നും പ്രിയങ്ക ചോപ്ര പറയുന്നു. തുടക്കകാലത്തുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയായിരുന്നു പ്രിയങ്ക ചോപ്ര. ലോകസുന്ദരിപടം നേടി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയങ്ക ചോപ്ര.

ദ ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്‍പൈ എന്ന സിനിമയിലൂടെയായിരുന്നു പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലെത്തിയത്.

ഗായകൻ നിക് ജൊനാസ് ആണ് പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ്.