Asianet News MalayalamAsianet News Malayalam

'കുട്ടികളുമായി ഞാൻ നാളെ വരാം, ഫോട്ടോകള്‍ എടുക്കാം', പാപ്പരാസികളോട് സുനില്‍ ഷെട്ടി

അതിയ ഷെട്ടിയും കെ എല്‍ രാഹുലും വിവാഹം കഴിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്ന് സുനില്‍ ഷെട്ടി.

I will come with the kids Athiya Shettys father Sunil Shetty says
Author
First Published Jan 22, 2023, 3:42 PM IST

ബോളിവുഡില്‍ വീണ്ടും ഒരു താര വിവാഹത്തിന്റെ ആഘോഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നടി അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ഏറെക്കാലത്ത് പ്രണയത്തിനൊടുവില്‍ വിവാഹത്തിന് ഒരുങ്ങുകയാണ്. നാളെയാണ് ഇരുവരുടെയും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം അതിയയും കെ എല്‍ രാഹുലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സുനില്‍ ഷെട്ടി.

കുട്ടികളുമായി നാളെ താൻ വരാം എന്നാണ് അതിയയുടെ അച്ഛൻ സുനില്‍ ഷെട്ടി പാപ്പരാസികളോട് പറഞ്ഞത്. പാപ്പരാസികള്‍ക്ക് കുടുംബത്തിന്റെയാകെ ഫോട്ടോ എടുക്കാം എന്നും സുനില്‍ ഷെട്ടി പറഞ്ഞു. തങ്ങളോട് കാണിക്കുന്ന സ്‍നേഹത്തിന് നന്ദി എന്നും പറഞ്ഞ സുനില്‍ ഷെട്ടി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും പാപ്പരാസികളോട് വ്യക്തമാക്കി. സുനില്‍ ഷെട്ടി പാപ്പരാസികളോട് സംസാരിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുകയുമാണ്.

നടൻ സുനില്‍ ഷെട്ടിയുടെയും സംവിധായിക മന ഷെട്ടിയുടെയും മകളാണ് അതിയ ഷെട്ടി. നിഖില്‍ അദ്വാനി സംവിധാനം ചെയ്‍ത 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് അതിയ ഷെട്ടി വെള്ളിത്തിരയില്‍ അരങ്ങേറിയത്. തന്റെ ആദ്യ ചിത്രത്തിലുടെ തന്നെ താരത്തിന് മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞിരുന്നു. സൂരജ് പഞ്ചോളി ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരമായ കെ എല്‍ രാഹുലും അതിയ ഷെട്ടിയും 2018 മുതല്‍ പ്രണയത്തിലാണ്.  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകനാണ് കെ എല്‍ രാഹുല്‍.  വലംകയ്യൻ ബാറ്റ്‍സ്‍മാനായ കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ ലക്നൌ സൂപ്പര്‍ ജിയാന്റ്‍സിന്റെ ക്യാപ്റ്റനുമായിരുന്നു. ടെസ്റ്റില്‍ 2,547, ഏകദിനത്തില്‍ 1665, ടി 20യില്‍ 2,209 എന്നിങ്ങനെ റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് കെ എല്‍ രാഹുല്‍.

Read More: 'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios