ഇന്ത്യയില്‍ മാത്രമല്ല ഹോളിവുഡിലും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പ്രിയങ്കാ ചോപ്രയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പുതിയ സിനിമ ചിത്രീകരണം തീര്‍ന്ന കാര്യം അറിയിക്കുകയാണ് പ്രിയങ്ക ചോപ്ര.

ടെക്സ്റ്റ് ഫോര്‍ യു എന്ന സിനിമയാണ് പ്രിയങ്ക ചോപ്ര അഭിനയിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിനിമ പൂര്‍ത്തിയാക്കിയതിന് സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു പ്രിയങ്ക ചോപ്ര. കഥാപാത്രത്തിന്റെ വേഷത്തിലുള്ള പ്രിയങ്ക ചോപ്ര കണ്ണാടിയില്‍ നോക്കി ഇനി സിനിമയില്‍ കാണാം എന്നും പറയുന്നു. ജിം   സ്റ്റോറേജ്  ആണ് ചിത്രം   സംവിധാനം  ചെയ്യുന്നത്. സ്വന്തം സിനിമയുടെ ഫോട്ടോകള്‍ മുമ്പും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്. മാട്രിക്സ്  -4 എന്ന  ചിത്രമാണ്  പ്രിയങ്കയുടേതായി റിലീസിന്   കാത്തിരിക്കുന്ന   ഹോളിവുഡ്    ചിത്രം.

ചലച്ചിത്ര - ടെലിവിഷന്‍   താരമായ   സാം ഹ്യൂഗനും  പ്രമുഖ കനേഡിയന്‍   ഗായികയായ  സെലീന്‍  ഡിയോണും ടെക്സ്റ്റ് ഫോര്‍ യു എന്ന  ചിത്രത്തിലുണ്ട്.

ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോ പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിരുന്നു.