ദിവ്യ പിള്ള നായികയാവുന്ന ചിത്രം

എസ്സാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.

കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

പ്രൊജക്ട് ഡിസൈനർ നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ ഫായിസ് യൂസഫ്, മ്യൂസിക് നിഹാൽ സാദിഖ്, ബിജിഎം വില്യം ഫ്രാൻസിസ്, എഡിറ്റർ റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ ടിജോ തോമസ്, ആർട്ട് വേലു വാഴയൂർ, വരികൾ അജീഷ് ദാസൻ, മേക്കപ്പ് ജയൻ പൂങ്കുളം.

കോസ്റ്റ്യൂംസ് രാംദാസ്, വിഎഫ്എക്സ് ഷിനു മഡ്ഹൗസ്, എസ്എഫ്എക്സ് നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് ഹരീഷ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ് ജിസ്സൻ പോൾ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍; 'ടര്‍ക്കിഷ് തര്‍ക്കം' വെള്ളിയാഴ്ച

ID Official Teaser | Arun Sivavilasam | Dhyan Sreenivasan | Divya Pillai | Kalabhavan Shajon