നാഗ ചൈതന്യ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭുവാണ് (NC 22).

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകൻ. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഒരു വൻ പ്രഖ്യാപനം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'എൻസി 22' എന്ന ചിത്രത്തിന്റെ സംഗീത വിഭാഗത്തെ കുറിച്ചുള്ളതാണ് പ്രഖ്യാപനം. ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയുമാണ് ചിത്രത്തിന് സംഗീതം പകരുക (NC 22).

നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'താങ്ക്യു'വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെ 'താങ്ക്യു' എന്ന ചിത്രത്തിലേതായി പുറത്തുവിട്ട ഗാനങ്ങള്‍ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.

വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്.

മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. സംവിധായകൻ വിക്രം കുമാര്‍ തന്നെയാണ് 'താങ്ക്യു'വിന്റെ തിരക്കഥ എഴുതുന്നത്.

രജിഷ വിജയന്റെ തെലുങ്ക് ചിത്രം, 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു

രവി തേജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി'. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'രാമറാവു ഓണ്‍' ഡ്യൂട്ടിയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.

ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തുക. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമാകും. രവി തേജയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി'.

Read More : നാഗ ചൈതന്യ നായകനാകുന്ന 'താങ്ക്യു', പുതിയ ഗാനം പുറത്തുവിട്ടു