തെന്നിന്ത്യൻ സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇല്യാന ഡിക്രൂസ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. ഇല്യാന ഡിക്രൂസയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഒരു ആരാധകന് ഇല്യാന നല്‍കിയ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഇല്യാനയെ കുറിച്ച് മോശം കമന്റിട്ട ആരാധകന് തക്ക മറുപടിയാണ് കിട്ടിയത്. മുഖക്കുരുവുണ്ടല്ലോ എന്ന ആരാധകൻ പറഞ്ഞപ്പോള്‍ താനും മനുഷ്യനാണ് എന്നായിരുന്നു ഇല്യാന ഡിക്രൂസ് മറുപടി പറഞ്ഞത്.

ഇടത്തെ കവിളില്‍ മുഖക്കുരുവുണ്ടല്ലോ എന്നായിരുന്നു ഒരു ആരാധകൻ പറഞ്ഞത്. ഞാനും മനുഷ്യനാണ്. അതുകൊണ്ട് അങ്ങനെയുണ്ടാകും മറ്റെന്തെങ്കിലും അറിയാനുണ്ടോ നിങ്ങള്‍ക്ക് എന്നും ഇല്യാന ഡിക്രൂസ ചോദിച്ചു. ഇല്യാന ഡിക്രൂസയുടെ മറുപടിക്ക് അഭിനന്ദനവുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.. പാഗല്‍പന്തി എന്ന സിനിമയിലായിരുന്നു ഇല്യാന ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയത്. സിനിമ അത്ര വലിയ ഹിറ്റായിരുന്നില്ല. അഭിഷേക് ബച്ചൻ നായകനാകുന്ന ദ ബിഗ് ബുള്‍ എന്ന സിനിമയാണ് ഇല്യാന ഡിക്രൂസയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.