Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ 2 വന്‍ അപ്ഡേറ്റ് ഇതാ എത്തി; പ്രഖ്യാപിച്ച സംഭവം ഇങ്ങനെ.!

ഇപ്പോഴിതാ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് എത്തിയിരിക്കുന്നു. ഇന്ത്യന്‍ 2 ഫസ്റ്റ് ഗ്ലിംസ് നവംബര്‍ 3ന് എത്തും. 

Indian 2 Update  An Intro glimpse of Indian 2 releasing on NOV 3 vvk
Author
First Published Oct 29, 2023, 11:18 AM IST | Last Updated Oct 29, 2023, 11:18 AM IST

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 

2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് എത്തിയിരിക്കുന്നു. ഇന്ത്യന്‍ 2 ഫസ്റ്റ് ഗ്ലിംസ് നവംബര്‍ 3ന് എത്തും. ഇന്ത്യന്‍ എന്‍ ഇന്‍
ട്രോ എന്നായിരിക്കും ഈ ഗ്ലിംസിന്‍റെ പേര്. കമലിന്‍റെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരിക്കും ഈ ദൃശ്യങ്ങള്‍ പുറത്തുവിടുക. ഇതിന്‍റെ പോസ്റ്റര്‍ ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിട്ടുണ്ട്. 

അതേ സമയം ഡബ്ബിംഗ് പുരോഗമിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ  ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍  ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.

റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് നേരത്തെ വന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍ 2 ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇതെന്നാണ് വിവരം.

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. 
1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് നടൻ ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വേഷം ചെയ്യുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്.

'നാന്‍ വീഴെവേന്‍ യെന്‍ട്രു നിനത്തായോ': വെള്ളിയാഴ്ച വാട്ടം, ശനി ചിരി, തിരിച്ചുവന്ന് ദളപതി വിജയിയുടെ ലിയോ

'തേജസിന്' ക്രാഷ് ലാന്‍റിംഗ്: ബോക്സോഫീസില്‍ മൂക്കുംകുത്തി വീണ് കങ്കണ.!
 

Latest Videos
Follow Us:
Download App:
  • android
  • ios