സംസ്ഥാനത്ത് സ്വർണ വിലയിൽ  ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ, ഡോളറിൻ്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകൾ തുടങ്ങിയ ആഗോള ഘടകങ്ങളാണ് ഈ വിലമാറ്റത്തിന് പിന്നിൽ. ഈ പ്രവണത എത്രകാലം തുടരുമെന്നത് നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ

ഏപ്രിൽ 15- 1,13, 920 രൂപ

ഏപ്രിൽ 16- 1,14,080 രൂപ

ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ

ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 19- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 20- 1,13,880 രൂപ

ഏപ്രിൽ 21- 1,13, 880 രൂപ

ഏപ്രിൽ 22- 1,13, 480 രൂപ

ഏപ്രിൽ 23- രാവിലെ- 1,12,600 രൂപ| വൈകീട്ട് 113200 രൂപ

ഏപ്രിൽ 24- 1,12,600 രൂപ