ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് മേഘ്ന കരകയറുന്നത് മകനൊപ്പമുള്ള നിമിഷങ്ങളിലൂടെയാണ്. 

മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകൻ മലയാളികള്‍ക്കും പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചിരഞ്‍ജീവിയുടെ വിശേഷങ്ങള്‍ അറിയാല്‍ അവർ താല്‍പര്യം കാട്ടാറുമുണ്ട്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജൂനിയർ ചീരുവിനെ കാണാൻ എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് മേഘ്ന തന്നെയാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടൻ തന്നെ പൂർണിമയെയും കാണാൻ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്ന ഇന്ഡസ്റ്റാ​ഗ്രാമിൽ കുറിച്ചു.

View post on Instagram

ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് മേഘ്ന കരകയറുന്നത് മകനൊപ്പമുള്ള നിമിഷങ്ങളിലൂടെയാണ്. അടുത്തിടെയാണ് തന്റെ കുഞ്ഞിനെ മേഘ്ന ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.