തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട് ദിവസങ്ങൾക്കകം നടൻ ഇന്ദ്രൻസ് രാജിവച്ചു. ബുധനാഴ്ചയായിരുന്നു ഇദ്ദേഹത്തെ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

താൻ അഭിനയിച്ച സിനിമകൾ ചലച്ചിത്ര അക്കാദമി അവാർഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ചലച്ചിത്ര അക്കൌദമി ജനറൽ കൗൺസിൽ കഴിഞ്ഞ ദിവസമാണ് പുന:സംഘടിപ്പിച്ചത്. ഇന്ദ്രൻസിന് പുറമെ, പ്രേംകുമാര്‍, അനില്‍ വി  നാഗേന്ദ്രന്‍,  ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരാണ് അംഗങ്ങളായത്.