ട്രാവൽ മൂവി ചിത്രമായ 'കായ്‍പോള'യുടെ ഷൂട്ടിംഗ് കാഞ്ഞിരമറ്റത്ത് തുടങ്ങി (Kaipola).
ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കായ്‍പോള'. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ജി ഷൈജു ശ്രീകില്‍ ശ്രീനിവാസനുമായി ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ട്രാവൽ മൂവി ചിത്രമായ 'കായ്‍പോള'യുടെ ഷൂട്ടിംഗ് തുടങ്ങി (Kaipola).
കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്‍ജു കൃഷ്‍ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ടർസ് ആസിഫ് കുറ്റിപ്പുറം. ഛായാഗ്രഹണം ഷിജു എം ഭാസ്‍കര്‍. അനില്‍ ബോസാണ് ചിത്രത്തിന്റ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
സജിമോൻ ആണ് ചിത്രം നിർമിക്കുന്നത്. വി എം ആർ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പ്രവീൺ എടവണ്ണപ്പാറ,
ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ. ഇർഷാദ് ചെറുകുന്നാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം. അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, പിആർഓ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.
Read More : പന്ത്രണ്ടാം വയസില്‍ എഴുതിയ കവിത പങ്കുവെച്ച് ദീപിക പദുക്കോണ്‍, ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ നടിയാണ് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പദുക്കോണ്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ദീപിക പദുക്കോണ്‍ തന്നെയാണ് ആദ്യമായും അവസാനമായും എഴുതിയത് എന്ന് പറഞ്ഞ് കവിത പങ്കുവെച്ചിരിക്കുന്നത്. പന്ത്രണ്ടാം വയസില്‍ താൻ എഴുതിയത് എന്ന് പറഞ്ഞാണ് ദീപിക പദുക്കോണ്‍ 'ഐ ആം' എന്ന പേരിലുള്ള കവിത പങ്കുവെച്ചിരിക്കുന്നത്. മികച്ച കവിതയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ശകുൻ ബത്ര സംവിധാനം ചെയ്‍ത 'ഗെഹരായിയാം' ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചിരുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.
സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് ദീപിക പദുക്കോണ്‍ രംഗത്ത് എത്തിയിരുന്നു.ഒരു കലാകാരിയെന്ന നിലയില്‍ 'ഗെഹരായിയാമി'ലെ 'അലിഷ' എനിക്ക് മികച്ച അനുഭവമായിരുന്നു. 'ഗെഹരായിയാം' എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളും ആഹ്ലാദഭരിതയാക്കുന്നതാണ്. എല്ലാവരോടും നന്ദിയുണ്ട് തനിക്കെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു.
'പത്താൻ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപിക ഇപ്പോള്‍. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകനാകുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയ്‍ക്ക് ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.
നേരത്തെ 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്‍പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. സിദ്ധാര്‍ഥ് ആനന്ദാണ് 'പത്താനി'ന്റെ സംവിധായകന്‍.
സിദ്ധാര്‍ഥ് ആനന്ദ് ചിത്രമായ 'ഫൈറ്ററും' അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് 'ഫൈറ്റര്‍' ചിത്രത്തിലും നായികയാകുന്നത്.
പ്രഭാസ് നായകനാകുന്ന ചിത്രത്തിലും ദീപിക പദുക്കോണ്‍ നായിയാകുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ഭച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഡാനി സഞ്ചെര്‍- ലോപെസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
'ദ ഇന്റേണ്‍' എന്ന സിനിമയിലും ദീപിക പദുക്കോണ്‍ അഭിനയിക്കുന്നുണ്ട്. അമിത് രവിന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 'ദ ഇന്റേണ്‍' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഇത്.
