റാംജിറാവ് സ്പീക്കിങ്ങ്,മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൂട്ട് കെട്ടാണ് ഇന്നസെന്‍റും മുകേഷും. ഇടവേളയ്ക്ക് ശേഷം വീണ്ടും തുല്യ കഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ധമാക്ക.  ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ഇന്നസെന്‍റ്  പങ്ക് വച്ചു. ഉർവശിയും ചിത്രത്തിൽ  പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഒമർ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ധമാക്ക. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ. നാസര്‍ നിർമ്മിക്കുന്ന ചിത്രം ഒരു കളർഫുൾ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറിയ അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .