Asianet News MalayalamAsianet News Malayalam

നാട്ടിലെ വീടുകള്‍ക്കെല്ലാം പേര് പാര്‍പ്പിടം! ആ പേരിന് പിന്നില്‍ ഒരു കഥയുണ്ട്

സിനിമയിലെ അടുത്ത സുഹൃത്താണ് ഈ പേര് നിര്‍ദേശിച്ചത്

innocent named his homes in irinjalakuda as parppidom there is a story behind nsn
Author
First Published Mar 27, 2023, 9:51 AM IST

പുറമേയ്ക്ക് ലളിതമെന്ന് തോന്നുമെങ്കിലും ജീവിതത്തെക്കുറിച്ച് ഇന്നസെന്‍റ് പറയുന്ന പല തമാശകളിലും ഒരു ദര്‍ശനം ഉണ്ടായിരുന്നു. ​ഗഹനമായ പല സത്യങ്ങളും നര്‍മ്മത്തിന്‍റെ അകമ്പടിയോടെ ലളിതമായി അദ്ദേഹം പങ്കുവച്ചപ്പോള്‍ കേട്ടവരുടെ മുഖത്ത് ഒരു ചിരിയൂറി. കൗതുകകരമായ പല സവിഷഏശതകളുമുണ്ടായിരുന്നു ഇന്നസെന്‍റിന്. വ്യക്തിപരമായ പല തെരഞ്ഞെടുപ്പുകളുടെയും പിന്നിലുള്ള രഹസ്യം ഇന്നസെന്‍റ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു അദ്ദേഹത്തിന്‍റെ വീടുകളുടെ പേര്. സ്വന്തം നാടായ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്‍റ് വച്ച വീടുകളുടെയൊക്കെ പേര് ഒന്നായിരുന്നു- പാര്‍പ്പിടം!

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് റോഡിലാണ് ഇന്നസെന്‍റ് സ്വന്തമായി ഒരു വീട് ആദ്യം പണികഴിപ്പിച്ചത്. എന്നാല്‍ പുറമേനിന്ന് ആ വീട് കണ്ടാല്‍ അതൊരു വീട് പോലെയല്ല, മറിച്ച് കപ്പേള പോലെയാണ് തോന്നുകയെന്ന് പല പരിചയക്കാരും ഇന്നസെന്‍റിനോട് പറഞ്ഞു. അദ്ദേഹവും അത് സമ്മതിച്ചു. എന്നാല്‍ അങ്ങനെ ചോദിക്കുന്നവരോട് പറയാന്‍ ഇന്നസെന്‍റ് സ്റ്റൈലില്‍ ഒരു രസികന്‍ മറുപടി ഉണ്ടായിരുന്നു. പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി വീടിനു മുന്നില്‍ ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാല്‍ വയസു കാലത്ത് അതുവച്ച് ജീവിക്കാമല്ലോ എന്നായിരുന്നു അത്. എന്നാല്‍ ആ തമാശ കൊണ്ടും ആളുകളുടെ ചോദ്യം അടങ്ങാതെ വന്നപ്പോഴാണ് ഇന്നസെന്‍റ് വീടിന് പാര്‍പ്പിടം എന്ന പേരിട്ടത്. അങ്ങനെ തന്നെ പേരിട്ടാല്‍ പിന്നെ ആളുകള്‍ക്ക് സംശയം വരേണ്ടല്ലോ!

ആ പേരിട്ടത് സിനിമയില് അദ്ദേഹത്തിന്റെ അടുത്ത സു​ഹത്തായ നെടുമുടി വേണു ആയിരുന്നു. കാശ് മുടക്കി വീട് വച്ചിട്ടും ആളുകള്‍ പകുതി തമാശയ്ക്കാണെങ്കിലും ഇങ്ങനെ പറയുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നെടുമുടിയോട് പങ്കുവച്ചു. ഇന്നസെന്‍റിന് ആ പേര് ബോധിച്ചു. വാസ സ്ഥലം എന്നര്‍മുള്ള പാര്‍പ്പിടം എന്ന പേര് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് റോഡിലെ വീടിന് മുന്നില്‍ എഴുതിവച്ചു. പിന്നീട് രണ്ട് വീടുകള്‍ കൂടി ഇരിങ്ങാലക്കുടയില്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തെക്കേ അങ്ങാടിയിലായിരുന്നു അവ. ആ വീടുകള്‍ക്കും പാര്‍പ്പിടമെന്നു തന്നെ ഇന്നസെന്‍റ് പേരിട്ടു.

ALSO READ : ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'; ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

Follow Us:
Download App:
  • android
  • ios