30 പേര്‍ മാത്രമാണ് റാണയുടെയും മിഹീകയുടെയും വിവാഹത്തില്‍ പങ്കെടുക്കുക... 

ദില്ലി: നടന്‍ റാണ ദഗുബതിയും ബിസിനസുകാരിയായ മിഹീക ബജാജും ഇന്ന് വിവാഹിതരാകുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വധുവിനെ കാത്തിരിക്കുന്ന തന്റെ ചിത്രം റാണ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

View post on Instagram

അച്ഛന്‍ സുരേഷ് ബാബുവിനും അമ്മാവനും നടനുമായ വെങ്കിടേഷ് ദഗുബതിക്കുമൊപ്പമുള്ള ചിത്രമാണ് റാണ പങ്കുവച്ചത്. ഇരുവരുടെയും വിവാഹത്തിന് മുമ്പ് മെഹന്തി ചടങ്ങും നടന്നിരുന്നു. പിങ്ക് ലഹങ്കയാണ് മിഹീക ധരിച്ചിരുന്നത്. 

View post on Instagram

വെള്ള വസ്ത്രമാണ് റാണ ധരിച്ചിരുന്നത്. റാണയുടെ ബന്ധു നാഗ ചൈതന്യയുടെ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവും ചടങ്ങിനെത്തിയിരുന്നു. 30 പേര്‍ മാത്രമാണ് റാണയുടെയും മിഹീകയുടെയും വിവാഹത്തില്‍ പങ്കെടുക്കുക. മെയ്യില്‍ ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 

View post on Instagram