Asianet News MalayalamAsianet News Malayalam

ഷാരൂഖിന്‍റെ നാല് നിലകെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററായി; വീഡിയോ പങ്കുവച്ച് ഗൗരി ഖാന്‍

നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്‍റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും...

Inside Shah Rukh Khan's Office-Turned-Quarantine Facility
Author
Mumbai, First Published Apr 25, 2020, 10:27 AM IST

മുംബൈ: തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുകൊടുത്തിരുന്നു നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഇപ്പോള്‍ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നിര്‍ദ്ദേശാനുസരണം എന്‍ജിഒ മിയര്‍ ഫൗണ്ടേഷന്‍റെ സഹായത്തോടെ ഈ കെട്ടിടം പൂര്‍ണ്ണമായും ക്വാറന്‍റൈന്‍ സൗകര്യത്തോടെ തയ്യാറാക്കി കഴിഞ്ഞു.  ഇന്‍റീരിയര്‍ ഡിസൈനറായ ഗൗരി ഖാന്‍ തന്‍റെ ഓഫീസ് എങ്ങനെ ഉണ്ടെന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്‍റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24000 പിപിഇ കിറ്റുകള്‍ ഷാരൂഖ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് ഷാരൂഖിന് നന്ദി അറിയിച്ചിരുന്നു. 

കൊവിഡിനെ നേരിടാന്‍ രാജ്യത്തിനൊപ്പം ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്. മാത്രമല്ല, നടന്‍ സോനു സൂദും ജുഹുവിലുള്ള തന്‍റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാമെന്ന് അറിയിച്ചിരുന്നു. മുംബൈ പൊലീസിനുള്ള ക്വാറന്‍റൈന്‍ സെന്‍ററായി തന്‍റെ ഹോട്ടലിനെ നടി ആയിഷ ടാക്കിയയും ഭര്‍ത്താവ് ഫര്‍ഹാന്‍ ആസ്മിയും വിട്ടുകൊടുത്തിരുന്നു. 

 

Follow Us:
Download App:
  • android
  • ios