ഈ മ യൗവിന് ടാൻസാനിയ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലും പുരസ്‍കാരം. ടാൻസാനിയയില്‍ നടന്ന അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് ഈ മ യൗ സ്വന്തമാക്കിയത്.

ഈ മ യൗവിന് ടാൻസാനിയ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലും പുരസ്‍കാരം. ടാൻസാനിയയില്‍ നടന്ന അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് ഈ മ യൗ സ്വന്തമാക്കിയത്.

മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിക്കും മികച്ചൻ നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിനും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‍കാരം പി എഫ് മാത്യൂസിനുമാണ് ലഭിച്ചത്. ലോകസിനിമ വിഭാഗത്തില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പിഹുവാണ് ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.