അടുത്തിടെയായിരുന്നു രക്ഷയുടെ വിവാഹം.
'സാന്ത്വനം' പരമ്പരയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് രക്ഷാ രാജ്. പരമ്പരയിലെ 'അപ്പു' എന്ന 'അപര്‍ണ്ണ'യായി എത്തിയതോടെയാണ് രക്ഷയെ പലരും തിരിച്ചറിഞ്ഞതെങ്കിലും, മുന്നേതന്നെ ബിഗ് സ്‌ക്രീനിലും ചെറിയ വേഷങ്ങളില്‍ രക്ഷ എത്തിയിട്ടുണ്ട്. റീലുകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍മീഡിയയിലും രക്ഷ തരംഗമാണ്. അടുത്തിടെയായിരുന്നു രക്ഷയുടെ വിവാഹം. ബാംഗ്ലൂര്‍ ബേസ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അര്‍ക്കജായിരുന്നു വരന്‍. കഴിഞ്ഞദിവസം ജിഞ്ചര്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് രക്ഷയും അര്‍ക്കജും കൊടുത്ത അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മുന്നേയുള്ള റിലേഷനെപ്പറ്റി പരസ്പരം തുറന്ന് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലുമില്ല എന്ന പ്ലക്കാര്‍ഡാണ് ഇരുവരും ഉയര്‍ത്തിയത്. തുറന്ന് പറഞ്ഞിട്ടില്ല എന്നതല്ല. മുന്നേ റിലേഷന്‍സ് ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്. അത് സത്യമാണോ എന്ന് അവതാരകന്‍ അതിശയിക്കുമ്പേഴേക്ക് ഇരുവരുടേയും ഉത്തരം വന്നു. പ്രണയിക്കുന്നതിന് മുന്നേ തന്നെ പരസ്പരം അറിയാമായിരുന്നെന്നും. ആ സമയത്ത് പ്രണയത്തെപ്പറ്റി ചിന്തിച്ചിരുന്നുപോലും ഇല്ലായിരുന്നെന്നും ഇരുവരും പറയുന്നു.
'ആ സമയത്തൊക്കെ ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിരുന്നു. ഓപ്പണായി എന്തും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പക്ഷെ പറയാനുള്ള മുന്‍കാല റിലേഷന്‍സ് ഒന്നുമില്ലായിരുന്നു എന്നുമാത്രം. എല്ലാവര്‍ക്കും ഉണ്ടായിരുന്നപോലെ ക്രഷ് ഒക്കെ ഉണ്ടായിരുന്നു.. ഒന്നും പ്രണയം ആയില്ലെന്നുമാത്രം. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അത് ആദ്യമായിരുന്നു. ആദ്യമായി പ്രണയിക്കുന്ന ആളോടൊപ്പതന്നെ വിവാഹം ജീവിതം എന്നൊക്കെയാണ് മുന്നേതന്നയുള്ള എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, പലതരത്തിലുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടും അത്രമാത്രം വിശ്വസിക്കാം എന്ന് തോന്നിയ ആളെ പ്രണയിച്ചതും.' രക്ഷ പറയുന്നു.
കൂടാതെ ഫോണ്‍ പരസ്പരം ചെക്ക് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, രണ്ടാള്‍ക്കും പാസ്വേര്‍ഡ് ഒക്കെ അറിയാമെന്നും. ചെക്ക് ചെയ്യുക എന്നല്ലാതെ അത് മറ്റൊരു തരത്തിലാണ്. അതായത്, ചിലപ്പോള്‍ ഞാന്‍ പറയും ആ ഫോട്ടോ ഇന്നയാള്‍ക്ക് ഒന്ന് അയക്കാമോ എന്ന്. ചിലപ്പോള്‍ അര്‍ക്കജാകും അങ്ങനെ പറയുന്നത്.
Read More : 'മഹാവീര്യര്‍' പറയുന്നത് എന്തൊക്കെ?, എബ്രിഡ് ഷൈനുമായി അഭിമുഖം
