ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രം 'ഇരുളി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വരുന്ന വെള്ളിയാഴ്ച (18) വൈകിട്ട് ഏഴ് മണിക്കാണ് ചിത്രം സംപ്രേഷണം ചെയ്യുക. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്‍ത ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ എത്തിയിരുന്നു.

അലക്സ് പാറയില്‍ എന്ന നോവലിസ്റ്റ് ആണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം. അര്‍ച്ചന പിള്ളയായി ദര്‍ശനയും ഉണ്ണിയായി ഫഹദ് ഫാസിലും എത്തുന്നു. അലക്സ് എഴുതിയ 'ഇരുള്‍' എന്ന നോവലില്‍ നിന്നാണ് സിനിമ സഞ്ചാരം തുടങ്ങുന്നത്. ദ്വന്ദ്വ വ്യക്തിത്വവും കഥാപാത്രങ്ങളുടെ വിവിധ തലങ്ങളിലുള്ള മാനസിക വ്യാപാരങ്ങളുമൊക്കെ കടന്നുവരുന്ന ചിത്രം മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. 

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം ചിത്രീകരണം നടത്തിയ സിനിമയാണിത്. 'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും ഒരുമിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona