കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാര്‍

അഭിനയിക്കാത്ത ചിത്രങ്ങളില്‍ ശബ്ദ സാന്നിധ്യമായി പലകുറി എത്തിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ (Mammootty) അതിഥിവേഷങ്ങള്‍ കുറവാണ്. അതിനാല്‍ത്തന്നെ അത്തരം വരവുകള്‍ കൗതുകവും ഉണര്‍ത്താറുണ്ട്. ഇപ്പോഴിതാ ഒരു യുവതാര ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷറഫുദ്ദീനെ (Sharafudheen) ടൈറ്റില്‍ കഥാപാത്രമാക്കി ആന്‍റണി സോണി സംവിധാനം ചെയ്‍ത പ്രിയന്‍ ഓട്ടത്തിലാണ് (Priyan Ottathilanu) എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അതിഥിവേഷം ഉള്ളതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുള്ളത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്‍തത്. 

കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാര്‍. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍. c/o സൈറ ബാനുവിനു ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണിത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Scroll to load tweet…

സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍, എഡിറ്റിംഗ് ജോയല്‍ കവി, സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം, സൌണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൌണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്.

ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ