ഇന്ത്യയിലും ശ്രദ്ധേയയായ പാക്കിസ്ഥാൻ നടി മഹിറ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. സംരഭകൻ സലിം കരിമാണ് വരൻ. ഇരുവരും പ്രണയത്തിനാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുര്‍ക്കിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

 പാക്കിസ്ഥാനിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ സിഇഒ ആണ് സലിം കരിം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മഹിറ ഖാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 2007 ല്‍ അലി അസ്‍കരിയുമായി വിവാഹിതയായ മഹിറ ഖാൻ 2015ല്‍ വിവാഹമോചനം നേടിയിരുന്നു. രണ്‍ബിര്‍ കപൂറിനൊപ്പം ഒരു സിഗരറ്റ് വലിക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടര്‍ന്ന് നേരത്ത മഹറി ഖാനെതിരെ രൂക്ഷ വിമര്‍ശനവുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ തക്ക മറുപടിയുമായും മഹിറ ഖാൻ രംഗത്ത് എത്തിയിരുന്നു.