Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തില്‍ സണ്ണി ലിയോണിനൊപ്പം വിരാട് കോലിയോ; വൈറലായി വീഡിയോ


മുംബൈ വിമാനത്താവളത്തില്‍ സണ്ണി ലിയോണിനൊപ്പം നടന്നു വരുന്ന ആളെ കണ്ട് വിരാട് കോലിയെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍. വിരാട് കോലിയുടെ രൂപത്തോട് സാദൃശ്യമുള്ള ആളും സണ്ണി ലിയോണും ഉള്ള വീഡിയോ എന്തായാലും വൈറലായിരിക്കുകയാണ്.

Is that Virat Kohli with Sunny Leone at the airport viral video
Author
Mumbai, First Published Apr 1, 2019, 3:05 PM IST

മുംബൈ വിമാനത്താവളത്തില്‍ സണ്ണി ലിയോണിനൊപ്പം നടന്നു വരുന്ന ആളെ കണ്ട് വിരാട് കോലിയെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍. വിരാട് കോലിയുടെ രൂപത്തോട് സാദൃശ്യമുള്ള ആളും സണ്ണി ലിയോണും ഉള്ള വീഡിയോ എന്തായാലും വൈറലായിരിക്കുകയാണ്.

ഒരു നിമിഷം വിരാട് കോലിയാണെന്ന് കരുതിയെന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ 80,000ത്തോളം ആള്‍ക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്. സണ്ണി ലിയോണിന്റെ മാനേജറാണ് ഒപ്പമുണ്ടായിരുന്നത്. വിരാട് കോലിയെ പോലെയുണ്ട് തന്നെ കാണാൻ എന്ന് പറഞ്ഞതിന് നന്ദി പറഞ്ഞ് മാനേജര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഐപിഎല്ലിന്റെ തിരക്കിലാണ് വിരാട് കോലി.

Follow Us:
Download App:
  • android
  • ios