ഇഷാൻ ഖട്ടര്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് പിപ്പ.

ഇഷാൻ ഖട്ടര്‍ നായകനാകുന്ന ചിത്രമാണ് പിപ്പ. പിപ്പയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്‍തത്. ഇപോഴിതാ രാജ് കൃഷ്‍ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് കമന്റുമായി എത്തിയിരിക്കുകയാണ് ഇഷാന്റെ കാമുകിയും നടിയുമായ അനന്യ പാണ്ഡെ.

ഇഷാൻ ഖട്ടറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഗുഡ് ലക്ക് ടീം. സിനിമയ്‍ക്കായി കാത്തിരിക്കാനാകുന്നില്ല എന്നാണ് അനന്യ പാണ്ഡെ കമന്റ് എഴുതിയിരിക്കുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഹ്‍തെ ആയിട്ടാണ് ഇഷാൻ ഖട്ടര്‍ അഭിനയിക്കുന്നത്.

റോണി സ്‍ക്ര്യൂവാലയാണ് പിപ്പയെന്ന ചിത്രം നിര്‍മിക്കുന്നത്.

ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 2016ല്‍ എഴുതിയ 'ദ ബേണിംഗ് ചാഫീസ്' എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.