Asianet News MalayalamAsianet News Malayalam

ചൊവ്വാ ദൗത്യത്തിനായി ഐഎസ്ആർഒ 'പഞ്ചാംഗം' ഉപയോഗിച്ചു; വിവാദമായി നടൻ മാധവന്റെ പരാമർശം, വിമർശനം

ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ 'പഞ്ചാംഗ്' ആണെന്ന നടൻ ആർ മാധവന്റെ പരാമർശത്തിനെതിരെ വിമർശനം
ISRO used Panchangam for Mars mission Controversial actor Madhavan s reference criticism
Author
Kerala, First Published Jun 26, 2022, 12:11 PM IST

ഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ 'പഞ്ചാംഗ്' ആണെന്ന നടൻ ആർ മാധവന്റെ പരാമർശത്തിനെതിരെ വിമർശനം. 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മാധവൻ പ്രൊമോഷൻ പരിപാടിയിലാണ് ഇത്തരത്തിൽ പരമാർശം നടത്തിയത്. പരിപാടിയിൽ ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ മിഷനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴിലായിരുന്നു മാധവന്റെ പരാമർശം. സംഗീതജ്ഞൻ ടി എം കൃഷ്ണ ഇത് വിവർത്തനം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ' ഇന്ത്യൻ റോക്കറ്റുകൾക്ക് മൂന്ന് എഞ്ചിനുകൾ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാൻ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, 'പഞ്ചാംഗ'ത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവൻ പറഞ്ഞത്.

വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, അവയുടെ ഗുരുത്വാകർഷണം, സൂര്യന്റെ ജ്വാലനം, വ്യതിചലനം മുതലായവയും എല്ലാം 1000 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി കണക്കാക്കിയ ഭൂപടം ഇതിലുണ്ട്, അതിനാൽ ഈ പഞ്ചാംഗ വിവരം ഉപയോഗിച്ചാണ് വിക്ഷേപണത്തിന്റെ മൈക്രോ സെക്കൻഡ് കണക്കാക്കിയതെന്നും മാധവൻ പറഞ്ഞു.

താരത്തിന്റെ ഏറ്റവും പുതിയ അവകാശവാദങ്ങളിൽ  സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും ഉയരുകയാണ്. ഐഎസ്ആർഒ ഈ സുപ്രധാന വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന കുറിപ്പോടെയാണ് ടിഎം കൃഷ്ണ മാധവന്റെ പരാമർശത്തോട് പ്രതികരിച്ചത്. 

Read more:  'ശ്രീ വെങ്കിടേശ്വര സുപ്രഭാതം', തൊഴുകൈയ്യോടെ മാധവൻ; 'റോക്കട്രി'യിലെ പാട്ടിന്റെ ടീസർ ഇറങ്ങി

ചാരവൃത്തി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവചരിത്രമായ 'റോക്കട്രി' ആസ്പദമാക്കിയാണ് പുതിയ ചിത്രം. മാധവൻ തന്നെ എഴുതി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ എക്‌സ്‌പോ 2022 ദുബായിൽ പ്രദർശിപ്പിച്ചിരുന്നു.

വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

Read more: അഭിമുഖം: നമ്പി നാരായണനായി ആർ. മാധവൻ
 
സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Follow Us:
Download App:
  • android
  • ios