Asianet News MalayalamAsianet News Malayalam

ചട്ടയിലും മുണ്ടിലും മോഹന്‍ലാല്‍! സര്‍പ്രൈസിംഗ് ഫസ്റ്റ് ലുക്കുമായി 'ഇട്ടിമാണി'

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധായകരുടേത് തന്നെയാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'.
 

ittymaani made in china first look
Author
Thiruvananthapuram, First Published May 17, 2019, 6:34 PM IST

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ കഥാപാത്രം ചട്ടയും മുണ്ടുമണിഞ്ഞ് മാര്‍ഗംകളിയ്ക്ക് ചുവടുവയ്ക്കുന്നതാണ് പോസ്റ്ററില്‍.

ittymaani made in china first look

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധായകരുടേത് തന്നെയാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

Follow Us:
Download App:
  • android
  • ios