സിനിമാ ചിത്രീകരണത്തിനിടെ അപകടമുണ്ടായ കാര്യം വെളിപ്പെടുത്തി ജാക്കി ചാൻ. വാൻഗാര്‍ഡ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തെ കുറിച്ച് പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജാക്കി ചാൻ വ്യക്തമാക്കിയത്.

വാൻഗാർഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാട്ടർക്രാഫ്റ്റ് മറി‍ഞ്ഞാണ് അപകടമുണ്ടായത്. നദിയിലേക്ക് വീണു. ജാക്കി ചാനൊപ്പം നടി മിയാ മിക്യുവും ഉണ്ടായിരുന്നു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയില്ലെങ്കില്‍ തന്റെ മരണം സംഭവിക്കുമായിരുന്നു. വളരെ സ്വാഭാവികമായ ഒരു ആക്‌ഷൻ രം​ഗമായിരുന്നു അതെന്നും ജാക്കി ചാൻ പറയുന്നു.