വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി ജ്യോതിക. ജാക്പോട്ട് എന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജ്യോതിക അഭിനയിക്കുന്നത്. കല്യാണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജ്യോതിക മാത്രമല്ല രേവതിയും ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്നുണ്ട്. കോമഡി ട്രാക്കിലായിരിക്കും ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന്രെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് പോസ്റ്ററുകള്‍ക്ക് ലഭിക്കുന്നത്. പൊലീസ് വേഷത്തിലുള്ള ജ്യോതികയും രേവതിയുമാണ് പോസ്റ്ററിലുള്ളത്.