ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌ പ്രധാന കഥാപാത്രങ്ങള്‍

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്‍റെ റിലീസ്‌ തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മെയ്‌ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്ത് ആണ്. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം - ഗോവിന്ദ്‌ വസന്ത, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റിൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്.

ALSO READ : തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചുവിളിച്ച് ഫഹദ്; 'പാച്ചുവും അത്ഭുതവിളക്കും' 4 ദിവസത്തില്‍ നേടിയത്

Palliperunnal Video Song |Jackson Bazaar Youth |Lukman| Shamal Sulaiman|Govind Vasantha|Suhail Koya