രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. തന്റെ സ്റ്റാഫിന് ദസറ ദിവസം ജാക്വിലിൻ ഗംഭീര സമ്മാനം നല്‍കിയതാണ് പുതിയ വാര്‍ത്ത. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഒരു കാറാണ് ജാക്വിലിൻ സ്റ്റാഫിന് സമ്മാനിച്ചത്. തന്റെ കൂടെ തുടക്കം മുതലെ ഉള്ള ഒരു സ്റ്റാഫിനായിരുന്നു ജാക്വിലിൻ സമ്മാനം നല്‍കിയത്. കാറിന്റെ പൂജ ചടങ്ങില്‍ ജാക്വിലിൻ പങ്കെടുക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്."

സ്റ്റാഫിലെ ഒര് അംഗത്തെ അത്ഭുതപ്പെടുത്തിയായിരുന്നു ജാക്വിലിൻ നല്‍കിയത്. ദസറയ്‍ക്ക് കാറിന്റെ പൂജ നടത്തിയ ശേഷമാണ് കൈമാറിയത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. ഒരു ട്രാഫിക് പൊലീസ് ഇൻസ്‍പെക്ടറുടെ വേഷത്തിലാണ് ജാക്വിലിൻ ഫോട്ടോയിലുള്ളത്. സിനിമയുടെ സെറ്റിലായിരുന്നു ജാക്വിലിൻ ഉണ്ടായിരുന്നത്. അടുത്തിടെ തന്റെ മേയ്‍ക്ക അപ് ആര്‍ടിസ്റ്റിനും ജാക്വിലിൻ കാര്‍ സമ്മാനിച്ചിരുന്നു.

ശ്രീലങ്കക്കാരിയായ ജാക്വിലിൻ ഫെര്‍ണാണ്ടസ് ഒട്ടേറെ ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ അലാദിൻ എന്ന ചിത്രത്തിലൂടെ 2009ലാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.