സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കടന്നൽ കഥ. സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി, അമൽ രവീന്ദ്രൻ, കൊച്ചിൻ ബിജു, ബിജു ശങ്കർ, അജിത്ത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്, ഉല്ലാസ് ഭായ്, ഹരി നംബോദ, വിനോദ് ബോസ്, നിഷ സാരംഗ്, അരുണിമ രാജ്, ജോളി ചിറയത്ത്, മാസ്റ്റർ അംബരീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ടി കെ വി പ്രൊഡക്ഷൻസ്, ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്, വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. സഹനിര്‍മ്മാണം നിഷ ബിജു. എഡിറ്റിംഗ് ഗ്രേയ്സൺ എ സി എ. കലാസംവിധാനം ഷിബു അടിമാലി, മേക്കപ്പ് മോഹൻ അറയ്ക്കല്‍, സ്റ്റിൽസ് നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ ഉല്ലാസ് ശങ്കർ. കോതമംഗലം, കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പിആർഒ എ എസ് ദിനേശ്.
പ്രമേഹം മൂർച്ഛിച്ചു, നടൻ വിജയകാന്തിന്‍റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി
ചെന്നൈ: പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നേരത്തെ വിദേശ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ : യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
